കൊവിഡ് 19: ഗുരുവായൂര്‍ ക്ഷേത്രത്തിലും നിയന്ത്രണം
ഈ മാസം 31 വരെ ആനക്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്.
ഗുരുവായൂര്‍: കൊറോണ വൈറസ് (കൊവിഡ് 19) മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ദേവസ്വം. ക്ഷേത്ര ഉത്സവത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികളും പ്രസാദ ഊട്ടും നിര്‍ത്തി വയ്ക്കാന്‍ തീരുമാനമായി. ഈ മാസം 31 വരെ ആനക്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. ക്ഷേത്രത്തിലും പരിസരത്തും ആളുകള്‍ കൂട്ടംകൂടി നില്‍ക്കരുതെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.