കൊവിഡ് 19: ചേന്ദമംഗല്ലൂര്‍ മഹല്ല് കമ്മറ്റി ജുമുഅ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ബാങ്ക് വിളിയും നമസ്‌കാരവും നടക്കും. ബാങ്ക് വിളിച്ച ഉടനെ പള്ളി ജീവനക്കാര്‍ മാത്രം നമസ്‌കാരം നിര്‍വഹിക്കുന്നതാണ്. സാഹചര്യം ഇനിയും മോശമാവുകയാണെങ്കില്‍ പള്ളി പൂര്‍ണമായും അടച്ചിടുന്നതാണെന്നും മഹല്ല് പ്രസിഡന്റ് അറിയിച്ചു.

Update: 2020-03-18 01:56 GMT

മലപ്പുറം: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംഘടിത നമസ്‌കാരവും ജുമുഅയും താല്‍ക്കാലികമായി നിര്‍ത്തിവച്ച് ചേന്ദമംഗല്ലൂര്‍ ഒതയമംഗലം മഹല്ല് ക്മ്മിറ്റി. പള്ളിയില്‍ ബാങ്ക് വിളിയും നമസ്‌കാരവും നടക്കും. ബാങ്ക് വിളിച്ച ഉടനെ പള്ളി ജീവനക്കാര്‍ മാത്രം നമസ്‌കാരം നിര്‍വഹിക്കുന്നതാണെന്ന് മഹല്ല് പ്രസിഡന്റ് അറിയിച്ചു.

ഒതയമംഗലം മഹല്ല് കമ്മറ്റി തീരുമാനങ്ങള്‍

1. കൊറോണ വൈറസ് അനിയന്ത്രിതമായി വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളിയിയില്‍ സംഘടിത നമസ്‌കാരങ്ങളും വെള്ളിയാഴ്ച്ച ദിവസങ്ങളിലെ ജുമുഅ നമസ്‌കാരവും താലക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നു.

2. പള്ളിയില്‍ ബാങ്ക് വിളിയും നമസ്‌കാരവും നടക്കും. ബാങ്ക് വിളിച്ച ഉടനെ പള്ളി ജീവനക്കാര്‍ മാത്രം നമസ്‌കാരം നിര്‍വഹിക്കുന്നതാണ്.

3) സാഹചര്യം ഇനിയും മോശമാവുകയാണെങ്കില്‍ പള്ളി പൂര്‍ണമായും അടച്ചിടുന്നതാണ്.

സാഹചര്യം അനുകൂലമാണെങ്കില്‍ മാത്രം ജുമുഅ 15 മിനിറ്റ് കൊണ്ട് അവസാനിക്കുന്ന വിധം നടത്തുന്നതായിരിക്കും. അതിലും ആളുകള്‍ പരമാവധി പങ്കെടുക്കാതിരിക്കാനാണ് ശ്രമിക്കേണ്ടത്.

4. വിദേശങ്ങളില്‍ നിന്ന് വരുന്നവരും രോഗം സംശയിക്കുന്നവരും വീട്ടുകാരുമായുള്ള സമ്പര്‍ക്കം വരെ ഒഴിവാക്കി ക്വാറന്റൈന്‍ പാലിക്കുകയും സര്‍ക്കാര്‍ സംവിധാനത്തില്‍ വിവരമറിയിക്കുകയും ചെയ്യേണ്ടതാണ്.

5. പൊതുസ്ഥലങ്ങളില്‍ കൂടി നില്‍ക്കുന്നത് ഒഴിവാക്കേണ്ടതും പരമാവധി വീടുകളില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കേണ്ടതുമാണ്.

6. സര്‍ക്കാര്‍ വകുപ്പുകള്‍ അറിയിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കുക.

പ്രസിഡന്റ്,

ഒതയമംഗലം മഹല്ല് കമ്മറ്റി.




Tags:    

Similar News