സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; വയനാട് സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന വയനാട് നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന്‍ (69) ആണ് മരിച്ചത്.

Update: 2020-08-12 05:36 GMT

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന വയനാട് നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന്‍ (69) ആണ് മരിച്ചത്. ഖബറടക്കം കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ശ്വാസകോശാര്‍ബുദത്തിന് 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. 

Tags:    

Similar News