നേതാവിന്റെ 'പെരുമാറ്റ ദൂഷ്യം' പാർട്ടിക്ക്​ പുറത്ത്​ ചർച്ചയാക്കി; 10 സിപിഎം അംഗങ്ങൾക്കെതിരേ നടപടി

തദ്ദേശസ്ഥാപന അധ്യക്ഷൻ വനിതാ സഖാക്കള്‍ക്ക് മോശം രീതിയില്‍ ഫോൺ സന്ദേശമയക്കുന്നുവെന്നതായിരുന്നു മുമ്പ്​ ഉയർന്ന പരാതി. ഈ പരാതിയില്‍ നടപടിയെടുക്കാതെ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇയാളെ മൽസരിപ്പിച്ചു.

Update: 2022-04-27 18:03 GMT

കണ്ണൂർ: സിപിഎം പെരിങ്ങോം ഏരിയ കമ്മിറ്റിക്ക്​ കീഴിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍റെ സത്രീകള്‍ക്കെതിരായ പെരുമാറ്റ ദൂഷ്യ പരാതി പാർട്ടി വേദിക്ക്​ പുറത്ത്​ ചർച്ചയാക്കിയ സംഭവത്തിൽ നടപടി. രണ്ടര വര്‍ഷം മുമ്പ് ഉണ്ടായ പരാതിയും അതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് ഇപ്പോൾ അച്ചടക്ക നടപടിയിലേക്ക് നീണ്ടത്.

മൂന്ന്​ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മൂന്ന്​ മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ഒരു മുൻ പഞ്ചായത്ത്​ വൈസ്​ പ്രസിഡന്‍റ്​, മൂന്ന്​ ബ്രാഞ്ച്​ കമ്മിറ്റി അംഗങ്ങൾ എന്നിവരോടാണ്​ പാർട്ടി കാരണം കാണിക്കൽ നോട്ടിസ്​ നൽകിയത്​.

തദ്ദേശസ്ഥാപന അധ്യക്ഷൻ വനിതാ സഖാക്കള്‍ക്ക് മോശം രീതിയില്‍ ഫോൺ സന്ദേശമയക്കുന്നുവെന്നതായിരുന്നു മുമ്പ്​ ഉയർന്ന പരാതി. ഈ പരാതിയില്‍ നടപടിയെടുക്കാതെ ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഇയാളെ മൽസരിപ്പിച്ചു. ഇതിൽ അസംതൃപ്തരായ പാർട്ടി അംഗങ്ങൾ ഈ വിഷയം മറ്റ് ബ്രാഞ്ചുകളിലെ പ്രവര്‍ത്തകരുമായി പങ്കുവെക്കുകയായിരുന്നു. ഈ സംഭവത്തിലാണ്​ ഇപ്പോൾ പാർട്ടി നടപടിയെടുത്തത്.

Similar News