സ്വാതന്ത്ര്യസമര നിഘണ്ടു ഐസിഎച്ച്ആര്‍ തീരുമാനം വേദനാജനകം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

വിപ്ലവ പോരാളികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഇന്ത്യയിലെ മുഴുവന്‍ സ്വാതന്ത്യ സമര ചരിത്രത്തോടുള്ള അവഹേളനമാണ്

Update: 2022-03-28 13:43 GMT

കോട്ടയം: മലബാര്‍ സമര പോരാളികളെ സ്വാതന്ത്ര്യസമര നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം വേദനാജനകവും മുസ്‌ലിം സമൂഹത്തോടുള്ള അവഹേളനവും ആണെന്ന് കേരള മുസ്‌ലിം ജമാ അത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ്് എം ബി അമീന്‍ഷാ.

ചരിത്രം അപനിര്‍മ്മിക്കാനുള്ള ചിലരുടെ ഗൂഡനീക്കത്തിന്റെ ഭാഗമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ വിപ്ലവ പോരാളികളായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള ധീര രക്തസാക്ഷികളെ ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം ഇന്ത്യയിലെ മുഴുവന്‍ സ്വാതന്ത്യ സമര ചരിത്രത്തോടുള്ള അവഹേളനമാണെന്ന് അദ്ദേഹം പറഞ്ഞു.

സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധതയുടെ പ്രതിഫലനമാണ് ഈ നീക്കം. ഹിന്ദുരാഷ്ട്ര നിര്‍മിതിയ്ക്കായുള്ള അജണ്ഡയുടെ ഭാഗമായി വ്യാജ ചരിത്രനിര്‍മാണമാണത്തിനു സംഘപരിവാര്‍ ചരിത്ര സത്യത്തെ വക്രീകരിക്കാന്‍ ശ്രമിക്കുകയാണ്. ആ ഉത്തരവാദിത്വം ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച് (ഐസിഎച്ച്ആര്‍) ഏറ്റെടുത്തിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു.

Similar News