പോലിസ് ലാത്തിച്ചാര്‍ജ്: എഫ് ഐ ആറിനെതിരെ ഉന്നത തല അന്വേഷണം വേണമെന്ന് സിപി ഐ
മാര്‍ച്ചില്‍ പിടിക്കുന്നതിനായി പൊള്ളയായ അലൂമിനയം റാഡുകളിലാണ് കൊടികള്‍ കെട്ടിയിരുന്നത്. 40 ല്‍ താഴെ കൊടികളാണ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പിടിച്ചിരുന്നത്. നല്ല ഒരു കാറ്റ് വന്നാല്‍ ഒടിഞ്ഞുപോകാവുന്നത്ര ബലം കുറഞ്ഞ റാഡുകളായിരുന്നു അവയെന്നും രാജു പറഞ്ഞു.പ്രകടനത്തില്‍ പങ്കെടുത്തവരുടെ കൈയ്യില്‍ കട്ടയും കല്ലും കുറുവടിയുമാണ് ഉണ്ടായിരുന്നതെന്നുള്ള എഫ് ഐ ആറിലെ വാദം കളവാണ്. എഫ് ഐ ആറില്‍ പറയുന്ന യാതൊന്നും സി പി ഐ പ്രവര്‍ത്തകരുടെ കൈവശം ഉണ്ടായിരുന്നില്ല. അത്തരം സാധനങ്ങള്‍ കൊണ്ടുനടക്കുന്നത് സി പി ഐ യുടെ സംസ്‌കാരമല്ലെന്നും പി രാജു വ്യക്തമാക്കി
കൊച്ചി : സി പി ഐയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 23 ന് നടത്തിയ ഡി ഐ ജി ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പോലിസ് തയ്യാറാക്കിയ എഫ് ഐ ആറില്‍ വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നെന്നും സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്നും സിപി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ പിടിക്കുന്നതിനായി പൊള്ളയായ അലൂമിനയം റാഡുകളിലാണ് കൊടികള്‍ കെട്ടിയിരുന്നത്. 40 ല്‍ താഴെ കൊടികളാണ് മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ പിടിച്ചിരുന്നത്. നല്ല ഒരു കാറ്റ് വന്നാല്‍ ഒടിഞ്ഞുപോകാവുന്നത്ര ബലം കുറഞ്ഞ റാഡുകളായിരുന്നു അവയെന്നും രാജു പറഞ്ഞു.പ്രകടനത്തില്‍ പങ്കെടുത്തവരുടെ കൈയ്യില്‍ കട്ടയും കല്ലും കുറുവടിയുമാണ് ഉണ്ടായിരുന്നതെന്നുള്ള എഫ് ഐ ആറിലെ വാദം കളവാണ്. എഫ് ഐ ആറില്‍ പറയുന്ന യാതൊന്നും സി പി ഐ പ്രവര്‍ത്തകരുടെ കൈവശം ഉണ്ടായിരുന്നില്ല. അത്തരം സാധനങ്ങള്‍ കൊണ്ടുനടക്കുന്നത് സി പി ഐ യുടെ സംസ്‌കാരമല്ലെന്നും പി രാജു വ്യക്തമാക്കി.
കലാപം ഉണ്ടാക്കാനുള്ള ഉദ്യേശത്തോടെയല്ല മാര്‍ച്ച് നടത്തിയത്.പൊതുവഴി തടസപ്പെടുത്തിയിട്ടില്ല, മാര്‍ച്ചിനോട് ചേര്‍ന്ന് വാഹനങ്ങള്‍ സഞ്ചരിച്ചിരുന്നു.പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയ് ശങ്കര്‍ വന്ന് പ്രകടനം ആരംഭിച്ചോളാന്‍ പറഞ്ഞതിന് ശേഷമാണ് പ്രകടനം ആരംഭിച്ചത്. അതും അമ്പതു മീറ്റര്‍ ദൂരംവരെ മാത്രമേ പ്രകടനം നടത്തിയത്.പൊതുവഴി തടഞ്ഞുവെന്നു ചേര്‍ത്തിരിക്കുന്നത് ഇതുകൊണ്ടുതന്നെ അടിസ്ഥാന രഹിതമാണ്.പോലിസ് ഉദ്യോഗസ്ഥരെ മനഃപൂര്‍വം അക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മാത്രമല്ല , മറിച്ചാണ് സംഭവിച്ചത്.പോലിസ് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത അജന്‍ഡ അനുസരിച്ച് സി പി ഐ നേതാക്കന്മാരെയും പ്രവര്‍ത്തകരെയും മനഃപൂര്‍വമായി ആക്രമിക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും അതിന് ശേഷം പിരിഞ്ഞുപോയികൊണ്ടിരുന്ന പ്രവര്‍ത്തകരെയും നേതാക്കളെയും പിറകെ ചെന്ന് അടിക്കുകയായിരുന്നു.
ലാത്തിച്ചാര്‍ജ് ചെയ്യുന്നതിന് മുന്നോടിയായി സ്വീകരിക്കേണ്ട യാതൊരു നടപടിയും പോലിസിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.എന്നതുതന്നെ പോലിസിന്റെ ഹിഡന്‍ അജണ്ട വെളിപ്പെടുത്തുന്നതാണ്.മര്‍ദനത്തിന് നേതൃത്വം നല്‍കിയ എസ് ഐ വിപിന്‍ദാസിനെതിരെ മര്‍ദ്ദനത്തിന്റെ പേരില്‍ നിരവധി കേസുകള്‍ പോലിസ് എടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.ആംഡ് പോലീസ് ഉപയോഗിക്കുന്ന ലാത്തിയുമായാണ് ഇദ്ദേഹം വന്നത്. എഫ് ഐ ആര്‍ രേഖകള്‍ കൂടി പുറത്തുവന്ന സാഹചര്യത്തില്‍ പോലീസിന്റെ ഗൂഢാലോചന കൂടുതല്‍ വ്യക്തമാക്കപ്പെടുകയാണെന്നും പി രാജു ചൂണ്ടിക്കാട്ടി.