ഡിഐജി ഓഫിസ് മാര്‍ച്ച്: സിപിഐ നേതാക്കള്‍ പോലിസില്‍ കീഴടങ്ങി

സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഞാറയ്ക്കല്‍ ആശുപത്രിയ്ക്കുമുന്നില്‍ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു സിപിഐ ജില്ലാ കമ്മിറ്റി ഡിഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്

Update: 2019-10-22 07:08 GMT

കൊച്ചി: മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ ഏബ്രഹാമിനുള്‍പ്പെടെ മര്‍ദ്ദനമേല്‍ക്കാനിടയാവുകയും വന്‍ വിവാദമുയര്‍ത്തുകയും ചെയ്ത എറണാകുളം ഡിഐജി ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട് സിപിഐ നേതാക്കള്‍ പോലിസ് മുമ്പാകെ കീഴടങ്ങി. സിപിഐ ജില്ലാ സെകട്ടറി പി രാജു, കെ എന്‍ സുഗതന്‍, എല്‍ദോ എബ്രഹാം എംഎല്‍എ, ടി സി സഞ്ചിത്ത്, കെ കെ അശ്‌റഫ് എന്നിവരുള്‍പ്പെടെ 10 പേരാണ് കീഴടങ്ങിയത്. ഇവരുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. എറണാകുളം റസ്റ്റ് ഹൗസിലെ ക്രൈം ഡിറ്റാച്ച്‌മെന്റ് ഓഫിസിലാണ് കീഴടങ്ങിയത്.

`    സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെ ഞാറയ്ക്കല്‍ ആശുപത്രിയ്ക്കുമുന്നില്‍ ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു സിപിഐ ജില്ലാ കമ്മിറ്റി ഡിഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധം അക്രമാസക്തമായതോടെ സിപിഐ മാര്‍ച്ചിനു നേരെ ലാത്തി ചാര്‍ജ്ജും ജലപീരങ്കിയും പ്രയോഗിച്ചു. പോലിസ് നടപടിയില്‍ എല്‍ദോ എബ്രഹാം എംഎല്‍എ, സിപിഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവരടക്കം നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റതോടെയാണ് സംഭവം വിവാദമായത്. പോലിസ് നടപടിക്കെതിരേ സിപിഐ പരസ്യമായി നിലപാട് എടുത്തതോടെ സര്‍ക്കാരിലും മന്ത്രിസഭാ യോഗത്തിലും വരെ നേതാക്കള്‍ തമ്മില്‍ തര്‍ക്കത്തിന് വഴിവച്ചിരുന്നു.



Tags:    

Similar News