തുടര്‍ച്ചയായ മൂന്നാം ദിനവും ഇന്ധന വില മേലോട്ട്; പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും കൂട്ടി

കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് തുടങ്ങിയത്.

Update: 2021-05-06 04:04 GMT

കൊച്ചി: 18 ദിവസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയര്‍ത്തി എണ്ണക്കമ്പനികള്‍. പെട്രോള്‍ ലിറ്ററിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വര്‍ധനവാണ് വരുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 91.15 രൂപയായി. ഇവിടെ ഡീസലിന് 85.87 രൂപയാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 92.97 രൂപയും ഡീസല്‍ വില 87.57 രൂപയുമാണ്. രാജ്യ തലസ്ഥാനത്ത് പെട്രോളിന് ഇപ്പോള്‍ ലിറ്ററിന് 90.99 രൂപയും ഡീസലിന് ലിറ്ററിന് 81.42 രൂപയുമാണ് വില.

കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെയാണ് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് തുടങ്ങിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികള്‍ ദിവസേന നിരക്ക് പരിഷ്‌കരണം പുനരാരംഭിക്കുകയായിരുന്നു. കൊവിഡ് മഹാമാരിയില്‍പ്പെട്ട് ജനങ്ങള്‍ നെട്ടോട്ടമോടവെ ഓരോ ദിവസം കഴിയുന്തോറും ഇന്ധനവിലയും കുത്തനെ വര്‍ധിപ്പിക്കുന്നത് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.

Tags:    

Similar News