12 ട്രെയിനുകളിൽകൂടി ജനറൽ കോച്ചുകൾ
കൊവിഡിനെ തുടർന്നാണ് ഈ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ഒഴിവാക്കിയിരുന്നത്.
തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ 12 ട്രെയിനുകളിൽകൂടി ജനറൽ കോച്ചുകൾ ഏർപ്പെടുത്തി.
എറണാകുളം-കാരയ്ക്കൽ എക്സ്പ്രസ് (16188), കാരയ്ക്കൽ-എറണാകുളം എക്സ്പ്രസ് (16187), മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347), മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16348 ), ആലപ്പുഴ-ചെന്നൈ സെൻറട്രൽ സൂപ്പർ ഫാസ്റ്റ് (22640), ചെന്നൈ-ആലപ്പുഴ സൂപ്പർ ഫാസ്റ്റ് (22639), നിലമ്പൂർ-കോട്ടയം എക്സ്പ്രസ് (16325 ), കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326), പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് (16327 ), ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് (16328 ), മംഗളൂരു-കൊച്ചുവേളി അന്ത്യോദയ (16356), കൊച്ചുവേളി-മംഗളൂരു അന്ത്യോദയ (16355) എന്നീ ട്രെയിനുകളിലാണ് ജനറൽ കോച്ചുകൾ പുനരാരംഭിച്ചത്.
കൊവിഡിനെ തുടർന്നാണ് ഈ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ ഒഴിവാക്കിയിരുന്നത്.