'കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് നൽകുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നത്': എംവി ഗോവിന്ദൻ

'മാർക്സിസ്റ്റ് ആവണമെങ്കിൽ സാമാന്യ പ്രത്യയശാസ്ത്ര ബോധവും വൈരുധ്യാത്മക ഭൗതിക വാദത്തെ കുറിച്ചുള്ള ബോധവും വേണമെന്നാണ് പാ‍ർട്ടി സെക്രട്ടറിയുടെ പക്ഷം. ചരിത്രം, പാർട്ടി പരിപാടി എന്നിവയെക്കുറിച്ചും സാമാന്യ ബോധം വേണം. ഇത്തരം പ്രാഥമിക ധാരണയോടെ സംഘടനാ പ്രവൃത്തിയിലേർപ്പെടുമ്പോഴാണ് ഒരാൾ മാർക്സിസ്റ്റ് ആകാൻ തുടങ്ങുകയെന്നും എംവി ഗോവിന്ദൻ വിശദീകരിക്കുന്നു.

Update: 2022-10-15 01:59 GMT

പാലക്കാട്: മതിയായ പരിശോധനയില്ലാതെ പാർട്ടി മെമ്പർഷിപ്പ് നൽകുന്നതിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാ‍ർട്ടി മെമ്പ‍‍ർമാർ പോലിസ് കേസുകളിൽ പെടുന്നത് സ്ഥിരമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്നും അദ്ദേഹം വിമ‍ർശിച്ചു. സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടന സദസ്സിൽ വെച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സ്വയം വിമർശനം.

സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇരട്ട നരബലിക്കേസിനേയും പ്രതിയായ ഭവഗവൽ സിങ്ങിനെയും പരോക്ഷമായി പരാമർശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. ഭവഗവൽ സിങ്ങിന്റെ പാർട്ടി ബന്ധം സിപിഎമ്മിന് വലിയ തലവേദനയായ സാഹചര്യത്തിൽ കൂടിയാണ് ഈ സ്വയം വിമർശനമെന്നതും ശ്രദ്ധേയമാണ്.

'മാർക്സിസ്റ്റ് ആവണമെങ്കിൽ സാമാന്യ പ്രത്യയശാസ്ത്ര ബോധവും വൈരുധ്യാത്മക ഭൗതിക വാദത്തെ കുറിച്ചുള്ള ബോധവും വേണമെന്നാണ് പാ‍ർട്ടി സെക്രട്ടറിയുടെ പക്ഷം. ചരിത്രം, പാർട്ടി പരിപാടി എന്നിവയെക്കുറിച്ചും സാമാന്യ ബോധം വേണം. ഇത്തരം പ്രാഥമിക ധാരണയോടെ സംഘടനാ പ്രവൃത്തിയിലേർപ്പെടുമ്പോഴാണ് ഒരാൾ മാർക്സിസ്റ്റ് ആകാൻ തുടങ്ങുകയെന്നും എംവി ഗോവിന്ദൻ വിശദീകരിക്കുന്നു. സിപിഎം പ്രത്യയശാസ്ത്രത്തിന്റെ ഒരംശം പോലും ചില‍ർ ജീവിതത്തിൽ പകർത്തുന്നില്ല. ശുദ്ധ അംബന്ധത്തിലേക്കും തെറ്റായ നിലപാടിലേക്കും ഇവ‍ർ വഴുതി മാറുന്നു. എന്നിട്ട് കമ്യൂണിസ്റ്റ് പാർട്ടി മെമ്പറാണെന്ന പേരുദോഷം നമ്മൾ കേൾക്കാനിടയാകുകയാണെന്നും അദ്ദേഹം വിമ‍ർശിച്ചു.

നരബലിക്കേസിൽ കുറ്റക്കാർ ആരായാലും കർനശന നടപടി വേണം. പാർട്ടി അംഗമാണോയെന്നത് പ്രശ്നമമല്ല. പാർട്ടി അംഗമായതുകൊണ്ട് ഒരാൾക്കും ഒരു ആനുകൂല്യവുമില്ലെന്നതാണ് നിലപാട്. അന്ധവിശ്വാസം നിയമംകൊണ്ടുമാത്രം ഇല്ലാതാക്കാനാവില്ലെന്നും. രാജ്യത്തെ പ്രധാനമന്ത്രി പോലും പൂജ നടത്തുന്ന ആളാണെന്നുമായിരുന്നു നരബലി കൊലപാതക വിവരം പുറത്ത് വന്നതോടെ എംവി ഗോവിന്ദന്റെ പ്രതികരണം.

Similar News