കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ ശക്തമായ മഴയും കാറ്റും; തിരുവമ്പാടി ടൗണില്‍ വെള്ളം കയറി
ഇന്ന് ഉച്ചയോടെയാണ് മലയോരമേഖലയില്‍ ശക്തമായ മഴ പെയ്തത്. കനത്ത കാറ്റും ഇടിയോടുകൂടിയ മഴയുമാണ് മേഖലയില്‍ പെയ്തത്.
കോഴിക്കോട്: ജില്ലയുടെ മലയോര മേഖലയില്‍ ശക്തമായ കാറ്റും മഴയും. കൊടിയത്തൂരില്‍ ഇടിമിന്നലേറ്റ് തെങ്ങിന്റെ മണ്ട കത്തി നശിച്ചു. കനത്ത മഴയെ തുടര്‍ന്ന് തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. ജില്ലയുടെ മലയോര മേഖലയില്‍ ശക്തമായ മഴ മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നു.
ഇന്ന് ഉച്ചയോടെയാണ് മലയോരമേഖലയില്‍ ശക്തമായ മഴ പെയ്തത്. കനത്ത കാറ്റും ഇടിയോടുകൂടിയ മഴയുമാണ് മേഖലയില്‍ പെയ്തത്. കൊടിയത്തൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് ഇടിമിന്നലേറ്റ് തെങ്ങ് കത്തി നശിച്ചത്. കെഎസ്ഇബി സബ് എഞ്ചിനീയറുടെ വീട്ടിലെ തെങ്ങാണ് തീ പിടിച്ചത്.
തിരുവനമ്പാടി ടൗണില്‍ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍പ് ഉരുള്‍പ്പൊട്ടല്‍ മണ്ണിടിച്ചില്‍ എന്നീ ദുരന്തങ്ങളുണ്ടായ സ്ഥലങ്ങളിലെ ജനങ്ങളോട് അപകട സാധ്യത കണക്കിലെടുത്ത് ആവശ്യമെങ്കില്‍ മാറി താമസിക്കുന്നതിന് സജ്ജരായിരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.