ഹിജാബ്: കെഎംവൈഎഫ് രാജ്ഭവന്‍ മാര്‍ച്ച് നാളെ

ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും.

Update: 2022-03-20 09:28 GMT

തിരുവനന്തപുരം: ഹിജാബ് അടക്കമുള്ള മുസ്‌ലിം മത ചിഹ്നങ്ങളെ ഭീകരവല്‍കരിക്കുവാനുള്ള ഭരണകൂട ഒത്താശയോടെയുള്ള രാജ്യവ്യാപക ശ്രമങ്ങള്‍ക്കെതിരേ കെഎംവൈഎഫ് സംസ്ഥാന കമ്മിറ്റി നാളെ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. തിങ്കളാഴ്ച്ച രാവിലെ 10:30 ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക.

രാവിലെ 11:30 ന് രാജ്ഭവനിലെത്തുന്ന മാര്‍ച്ച് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും.

സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനിയുടെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന യോഗത്തില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ വിവിധ പോഷക പ്രസ്ഥാനങ്ങളുടെ നേതാക്കളും, വ്യത്യസ്ത മത രാഷ്ട്രീയ രംഗത്തെ പ്രമുഖരും മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.

Similar News