ദിലീപിനൊപ്പം സെല്‍ഫി: മറുപടിയുമായി കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി ജെബി മേത്തര്‍

ആലുവ നഗരസഭയുടെ ഒരു പ്രോഗ്രാമില്‍ അതിഥിയായിട്ടാണ് ദിലീപ് എത്തിയത്.ആ സമയത്താണ് സെല്‍ഫിയെടുത്തത്.തനിക്ക് അതില്‍ ദുഖമില്ലെന്നും ജെബി മേത്തര്‍

Update: 2022-03-20 07:11 GMT

കൊച്ചി: നടന്‍ ദിലീപുമൊത്ത് താന്‍ സെല്‍ഫി എടുത്തുവെന്നത് സത്യമാണെന്ന് വനിതാ കോണ്‍ഗ്രസ് അധ്യക്ഷയും കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയുമായ ജെബി മേത്തര്‍.അത് താന്‍ മറച്ചു വെയ്ക്കുന്നില്ല.ആലുവ നഗരസഭയുടെ ഒരു പ്രോഗ്രാമില്‍ അതിഥിയായിട്ടാണ് ദിലീപ് എത്തിയത്.ആ സമയത്താണ് സെല്‍ഫിയെടുത്തത്.

തനിക്ക് അതില്‍ ദുഖമില്ല.കാരണം രാഷ്ട്രീയ രംഗത്തുള്ളവരില്‍ പലരും തന്നെ പല കേസുകളിലും പ്രതികളാണ്.അവരുമായും വേദി പങ്കിടുന്ന സാഹചര്യമുണ്ടാകുകയും സെല്‍ഫി എടുക്കുകയും ചെയ്യന്ന സാഹചര്യമുണ്ടായെന്നിരിക്കും.

അന്ന് ദിലീപിനൊപ്പം താന്‍ മാത്രമല്ല സെല്‍ഫിയെടുത്തതെന്നും നിരവധി പേര്‍ എടുത്തിരുന്നുവെന്നും ജെബി മേത്തര്‍ പറഞ്ഞു.തന്നെ വിമര്‍ശിക്കാന്‍ കോണ്‍ഗ്രസിലെ എല്ലാവര്‍ക്കു സ്വാതന്ത്ര്യമുണ്ട്.വിമര്‍ശനങ്ങളില്‍ തനിക്ക് പരാതിയില്ല.പൊതുരംഗത്ത് നില്‍ക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉണ്ടാകും, കോണ്‍ഗ്രസിലെ അന്തിമ തീരുമാനം കോണ്‍ഗ്രസ് നേതൃത്വത്തിന്റേതാണെന്നും ജെബി മേത്തര്‍ പറഞ്ഞു.

Tags:    

Similar News