കേരളത്തിലെ രാജ്യസഭാ സീറ്റുകളിലെ തിരഞ്ഞെടുപ്പ്: മുന്‍ നിലപാട് തിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍; നിലപാട് തിങ്കളാഴ്ച അറിയിക്കും
നിലവിലുള്ള നിയമസഭയുടെ കാലാവധി തീരുന്നതിനു മുന്‍പു തിരഞ്ഞെടുപ്പു നടത്തുമെന്നു കമ്മീഷന്‍ മുന്‍പു കോടതിയില്‍ അറിയിച്ചിരുന്നു.രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ചോദ്യം ചെയ്ത് സിപിഎം നേതാവ് എസ് ശര്‍മ എംഎല്‍എയും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജികളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്.
കൊച്ചി: കേരളത്തിലെ ഒഴിവുവരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടിയില്‍ നിലപാട് തിങ്കാഴ്ച അറിയിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍.14-ാം കേരള നിയമസഭയുടെ കാലാവധി അവസാനിക്കും മുന്‍പ് തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന ഹൈക്കോടതിയില്‍ അറിയിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്‍ നിലപാട് പിന്‍വലിച്ചു. അടുത്ത തിങ്കളാഴ്ച നിലപാട് ബോധിപ്പിക്കാമെന്നു കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു.
നിലവിലുള്ള നിയമസഭയുടെ കാലാവധി തീരുന്നതിനു മുന്‍പു തിരഞ്ഞെടുപ്പു നടത്തുമെന്നു കമ്മീഷന്‍ മുന്‍പു കോടതിയില്‍ അറിയിച്ചിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കോടതിയില്‍ ബോധിപ്പിച്ച നിലപാട് പിന്‍വലിക്കുകയാണെന്നും തിങ്കളാഴ്ച വിശദീകരണം ബോധിപ്പിക്കാമെന്നും കമ്മീഷന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചത്.
രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ചോദ്യം ചെയ്ത് സിപിഎം നേതാവ് എസ് ശര്‍മ എംഎല്‍എയും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജികളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. നിലവില്‍ തിയ്യതി പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും വിജ്പാനം പുറപ്പെടുവിച്ചില്ലെന്നും കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേരള നിയമസഭയുടെ കാലാവധി തീര്‍ന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് നടത്തണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. സ്ഥിരം സഭയായ രാജ്യസഭയില്‍ ഒഴിവു വരുന്നതു ഭരണ ഘടന അനുവദിക്കുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.