കമ്പനിക്ക് സാമ്പത്തിക ഭദ്രതയും വിശ്വാസ്യതയുമില്ല: ഇഎംസിസിയുമായുള്ള ധാരണാപത്രം കെഎസ്‌ഐഡിസി ഫെബ്രുവരി 26ന് റദ്ദാക്കി
തിരുവനന്തപുരം: 2020 ജനുവരിയില്‍ നടന്ന അസെന്‍ഡ് നിക്ഷേപ സംഗമത്തിന്റെ ഭാഗമായി ഇഎംസിസി ഇന്റര്‍നാഷനല്‍ ഇന്ത്യ ലിമിറ്റഡുമായി കെഎസ്‌ഐഡിസിയുണ്ടാക്കിയ ധാരണാപത്രം ഫെബ്രുവരി 26ന് റദ്ദാക്കിയതായി വ്യവസായ വകുപ്പ്. ഇഎംസിസിയ്ക്ക് ആവശ്യമായ സാമ്പത്തിക ഭദ്രതയും വിശ്വാസ്യതയുമില്ലെന്നും കമ്പനിയുടെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ആലപ്പുഴ പള്ളിപ്പുറം മെഗാ ഫുഡ്പാര്‍ക്കില്‍ കമ്പനിക്ക് ഭക്ഷ്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഭൂമി അനുവദിച്ച നടപടിയും ഇതിനോടൊപ്പം റദ്ദാക്കിയിരുന്നു. അനുമതികള്‍ റദ്ദാക്കിയ വിവരം കമ്പനിയെ കെ.എസ്.ഐ.ഡി.സി രേഖാമൂലം അതേ ദിവസം തന്നെ അറിയിക്കുകയും ചെയ്തിരുന്നു.