ഓട്ടോറിക്ഷയുടെ മുകളിലേക്ക് തടി ലോറി മറിഞ്ഞു; ഓട്ടോ ഡ്രൈവർ മരണപ്പെട്ടു
ആകെ മൂന്ന് പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
പത്തനംതിട്ട: മൈലപ്രയിൽ തടി ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം. ഓട്ടോ ഡ്രൈവർ അടക്കം ലോറിക്കടിയിൽ കുടുങ്ങിയ മൂന്ന് പേരെ ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന പുറത്തെടുത്തു. ഇവരിലൊരാൾ പിന്നീട് മരിച്ചു. ഓട്ടോ ഡ്രൈവറായ ഉതിമൂട് സ്വദേശി ഷൈജുവാണ് (38) മരിച്ചത്.
ആകെ മൂന്ന് പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.