കെഎസ്ആർടിസി ബസ്സ് സ്റ്റാന്‍ഡില്‍ മദ്യക്കടകൾ തുടങ്ങാമെന്നത് മന്ത്രിയുടെ വ്യാമോഹം: കെ സി ബി സി മദ്യവിരുദ്ധ സമിതി

കെഎസ്ആർടിസി ബസ്സ് സ്റ്റാന്‍ഡില്‍ ബിവറേജസ് ഔട്ട് ലെറ്റ് തുടങ്ങാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കും

Update: 2021-09-04 10:26 GMT

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്ത്. കെഎസ്ആർടിസി ബസ്സ് സ്റ്റാന്‍ഡില്‍ ബിവറേജസ് ഔട്ട് ലെറ്റ് തുടങ്ങാനുള്ള തീരുമാനത്തിനെതിരെയാണ് കെ സി ബി സി മദ്യവിരുദ്ധ സമിതി രം​ഗത്തെത്തിയിരിക്കുന്നത്. മദ്യക്കടകള്‍ തുടങ്ങാമെന്നത് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ വ്യാമോഹമാണെന്ന് മദ്യ വിരുദ്ധ സമിതി പ്രസിഡൻറ് പ്രസാദ് കുരുവിള പറഞ്ഞു.

കെഎസ്ആർടിസി ബസ്സ് സ്റ്റാന്‍ഡില്‍ ബിവറേജസ് ഔട്ട് ലെറ്റ് തുടങ്ങാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും ചെറുത്തു തോല്പിക്കും. ഗതാഗതവകുപ്പ് മന്ത്രിയുടെ നീക്കം കണ്ടാല്‍ 'ചങ്ങലയ്ക്കും ഭ്രാന്ത് പിടിച്ചോ' എന്ന് തോന്നിപ്പോകും. മദ്യം വാങ്ങാനെത്തുന്നവർ സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് ഭീഷണിയാണ്.

പ്രശ്‌നസാധ്യതാ മേഖലയായി മാറുമ്പോള്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കും. കെഎസ്ആര്‍ടിസി. സാമൂഹ്യ വിപത്തിനെ മാടിവിളിക്കുന്നത് 'ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്ന ലക്ഷ്യത്തിനുവേണ്ടി മാത്രമാണന്നും കെ സി ബി സി അഭിപ്രായപ്പെട്ടു. 

Similar News