മതനേതാക്കളുടെ നോമിനിയെ സ്ഥാനാർഥിയാക്കുന്നത് അപഹാസ്യം: ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

വർഗീയതക്കെതിരേ ശക്തമായി നിലകൊള്ളുമെന്ന് ജനം പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നുതന്നെ ഇത്തരം നിലപാടുകള്‍ വരാനിരിക്കുന്ന ദുരന്തങ്ങളുടെ സൂചനയാണ്

Update: 2022-05-06 19:16 GMT

കൊച്ചി: വർഗീയ ശക്തികളെ ഉത്തേജിപ്പിക്കും വിധം മതനേതാക്കളുടെ നോമിനിയെ സ്ഥാനാർഥിയാക്കുന്നത് അപഹാസ്യവും അപലപനീയവുമാണെന്ന് ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സില്‍.

തൃക്കാക്കരയിലെ ഒരുമുന്നണി സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനവേളയില്‍ നേതാക്കള്‍ക്കൊപ്പം പാര്‍ട്ടിയുമായി പുലബന്ധം പോലുമില്ലാത്ത വൈദികനെ വേദിയില്‍ കണ്ടത് ഞെട്ടിക്കുന്നതായിരുന്നു. വർഗീയതക്കെതിരേ ശക്തമായി നിലകൊള്ളുമെന്ന് ജനം പ്രതീക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നുതന്നെ ഇത്തരം നിലപാടുകള്‍ വരാനിരിക്കുന്ന ദുരന്തങ്ങളുടെ സൂചനയാണെന്ന് പ്രസിഡന്‍റ് ഫെലിക്സ് ജെ പുല്ലൂടന്‍, ജനറൽ സെക്രട്ടറി ജേക്കബ് മാത്യു എന്നിവർ വാർത്തക്കുറിപ്പിൽ പറഞ്ഞു.

Similar News