രഞ്ജിത്ത് വധം: ഒരാള്‍ കൂടി പിടിയില്‍
കേസില്‍ ഇതുവരെ 19 പേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. അതേസമയം, നിരവധി നിരപരാധികളെ പോലിസ് കള്ളക്കേസില്‍ കുടുക്കിയെന്ന ആക്ഷേപം ശക്തമാണ്.
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് വധക്കേസില്‍ പങ്കുണ്ടെന്നാരോപിച്ച് ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഷെര്‍നാസ് (39) ആണ് അറസ്റ്റില്‍ ആയത്. കേസില്‍ ഇതുവരെ 19 പേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. അതേസമയം, കേസില്‍ നിരവധി നിരപരാധികളെ പോലിസ് കള്ളക്കേസില്‍ കുടുക്കിയെന്ന ആക്ഷേപം ശക്തമാണ്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വണ്ടിയിടിച്ചുവീഴ്ത്തി വാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നതിനു പിന്നാലെയാണ് രഞ്ജിത്ത് വധിക്കപ്പെട്ടത്.
വീട്ടു സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു ഷാനെ അക്രമി സംഘം യാതൊരു പ്രകോപനവും കൂടാതെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.