ഓപറേഷന്‍ പി ഹണ്ട്; തൊണ്ടിമുതല്‍ മാറ്റിയതിന് എസ്ഐ അറസ്റ്റില്‍
തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ കോടതിയില്‍ എത്തുന്നതിന് മുമ്പ് ഷൂജ മാറ്റുകയായിരുന്നു. ഷൂജയുടെ ബന്ധുവായിരുന്നു കേസിലെ പ്രതി.
കൊല്ലം: കൊല്ലത്ത് ഓപറേഷന്‍ പി ഹണ്ടില്‍ കണ്ടെടുത്ത തൊണ്ടിമുതല്‍ നശിപ്പിച്ച സംഭവത്തില്‍ എസ്ഐ അറസ്റ്റില്‍. കൊല്ലം പരവൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷൂജയാണ് അറസ്റ്റിലായത്.
തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ കോടതിയില്‍ എത്തുന്നതിന് മുമ്പ് ഷൂജ മാറ്റുകയായിരുന്നു. ഷൂജയുടെ ബന്ധുവായിരുന്നു കേസിലെ പ്രതി.
ബന്ധുവിനെ സഹായിക്കാനാണ് ഷൂജ ഫോണ്‍ മാറ്റിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ചാണ് എസ്‌ഐയെ അറസ്റ്റ് ചെയ്തത്.