എതിർക്കുന്നവർ ബുദ്ധിമാന്ദ്യമുള്ളവർ; കെ റെയിൽ വന്നാൽ കേരളത്തിന്റെ ആകാശം നിറയെ വിമാനമായിരിക്കും: ഇ പി ജയരാജൻ
100 വര്‍ഷം പിന്നിലുള്ള ചിന്തയും ബുദ്ധിയും ശക്തിയുമായി നടന്നാല്‍ കോണ്‍ഗ്രസ് ഇന്ന് പലയിടത്തും തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ഫലം തന്നെ എല്ലായിടത്തും ഉണ്ടാകും.
തിരുവനന്തപുരം: ബുദ്ധിമാന്ദ്യം ബാധിച്ചവര്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കൂവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജന്‍. സര്‍വേ കല്ല് പിഴുതാല്‍ കെ-റെയില്‍ വരില്ലെന്നാണ് ചിലരുടെ ധാരണ. കെ-റെയില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണെന്നും പദ്ധതി യാഥാര്‍ഥ്യമാകുമെന്നും ജയരാജന്‍ പറഞ്ഞു.
വിവരദോഷികളും ദീര്‍ഘവീക്ഷണമില്ലാത്തവരും എടുത്തുചാട്ടക്കാരും വകതിരിവില്ലാത്തവരുമൊക്കെ രാഷ്ട്രീയ നേതൃത്വത്തില്‍ വന്നാല്‍ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും ചെയ്യുമെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് ജയരാജന്‍ പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഏതോ കാലത്ത ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുകയാണ്. ആധുനിക കാലഘട്ടമാണിത്. ലോകം വളരുകയാണ്. അതിന് അനുസരിച്ച് ചിന്തയും വളരണം. ചിന്തിക്കുന്നവരെല്ലാം ഈ പദ്ധതിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.
100 വര്‍ഷം പിന്നിലുള്ള ചിന്തയും ബുദ്ധിയും ശക്തിയുമായി നടന്നാല്‍ കോണ്‍ഗ്രസ് ഇന്ന് പലയിടത്തും തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ഫലം തന്നെ എല്ലായിടത്തും ഉണ്ടാകും. നമ്മുടെ കെ റെയിൽ പദ്ധതി വളരെ സഹായകരമാണ്, അത് കേരളത്തിൽ വരും. കുറച്ചുകഴിയുമ്പോൾ കേരളത്തിന്റെ ആകാശം മുഴുവൻ വിമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.