കണ്ണവത്ത് എസ്ഐക്ക് നേരെ ആക്രമണം; 20 സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരേ കേസെടുത്തു
ഇവരുടെ വണ്ടി കസ്റ്റഡിയിൽ എടുക്കുമ്പോളാണ് പരോളിലുള്ള കൊലക്കേസിലെ പ്രതിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ബഷീറിനെ ആക്രമിച്ചത്.
കണ്ണൂര്‍: കണ്ണൂരിൽ പെട്രോളിങ്ങിനിടെ ഗ്രേഡ് എസ്ഐയെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി. കണ്ണവം പോലിസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബഷീറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ചിറ്റാരിപറമ്പ് കോട്ടയിൽ പെട്രോളിങ്ങിനെത്തിയ പോലിസ് സംഘത്തെ കണ്ട് കൂടി നിന്നിരുന്ന ചെറുപ്പക്കാർ ഓടിപ്പോവുകയായിരുന്നു.
ഇവരുടെ വണ്ടി കസ്റ്റഡിയിൽ എടുക്കുമ്പോളാണ് പരോളിലുള്ള കൊലക്കേസിലെ പ്രതിയുടെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ബഷീറിനെ ആക്രമിച്ചത്. പരിക്കേറ്റ ബഷീറിനെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടാൽ അറിയാവുന്ന 20 സിപിഎം പ്രവർത്തകർക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്. ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.