പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് പണവും സ്വർണവും കവർന്ന യുവാവ് പിടിയിൽ
വെള്ളല്ലൂർ സ്വദേശി കുഞ്ഞാലി എന്ന് വിളിക്കുന്ന അരുണിനെയാണ് കിളിമാനൂർ പോലിസ് അറസ്‌റ്റ് ചെയ്‌തത്.
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കുകയും ചെയ്‌ത യുവാവ് പിടിയിൽ. വെള്ളല്ലൂർ സ്വദേശി കുഞ്ഞാലി എന്ന് വിളിക്കുന്ന അരുണിനെയാണ് കിളിമാനൂർ പോലിസ് അറസ്‌റ്റ് ചെയ്‌തത്. വീണ്ടും സ്വർണവും പണവും ആവശ്യപ്പെട്ടപ്പോഴാണ് കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. ഒളിവിൽ പോയ യുവാവ് കല്ലറ മുതുവിളയിലെ കൃഷിയിടത്തിൽ ഒരു ഏറുമാടത്തിൽ കഴിഞ്ഞുവരികയായിരുന്നു. കിളിമാനൂർ സി ഐ യുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്.