പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്; ഫാ.സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് ഇടപെടണം

ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ കള്ളക്കളിയുണ്ടെന്നും അനാവശ്യ തിടുക്കം കാട്ടിയെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Update: 2020-10-13 11:15 GMT

തിരുവനന്തപുരം: ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റില്‍ കള്ളക്കളിയുണ്ടെന്നും അനാവശ്യ തിടുക്കം കാട്ടിയെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. കൊറിഗോണ്‍ കേസ് തന്നെ കെട്ടിച്ചമച്ചതാണെന്നു സംശയിക്കുന്നു. ഈശോസഭാംഗമായ ഫാ. സ്റ്റാന്‍ സ്വാമിയെ കേസില്‍ കുടുക്കുകയാണു ചെയ്തത്.

30 വര്‍ഷമായി ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനാണ് അദ്ദേഹം. മാവോവാദി ബന്ധം അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ട്. ആദിവാസികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമപ്രവര്‍ത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച 83 കാരനായ അദ്ദേഹത്തിന്റെ പ്രായമോ ആരോഗ്യമോ പോലും പരിഗണിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Tags:    

Similar News