സഹ്യയുടെ ആറാമത് മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരം ഡോ: സിന്ധു പ്രദീപിനും, മികച്ച ജൂനിയര്‍ ഡോക്ടര്‍ പുരസ്‌കാരം, ഡോ: രാകേഷ് കൃഷ്ണയ്ക്കും

2022 ഫെബ്രുവരി 20നു കോഴിക്കോട് ഹോട്ടല്‍ മെഡോറയില്‍ കോഴിക്കോട് ഗവര്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫസര്‍ ഡോ. എ ഇസ്മായില്‍ സേട്ട് അവാര്‍ഡുകള്‍ സമ്മാനിക്കും.

Update: 2022-02-16 01:10 GMT

ഡോ. സിന്ധു പ്രദീപ്, ഡോ. രാകേഷ് കൃഷ്ണ




പെരിന്തല്‍മണ്ണ: സ്‌കൂള്‍ ഓഫ് ആര്‍ട്ടിസ്റ്റിക് ഹോമിയോപ്പതി ഫോര്‍ യങ്‌സ്‌റ്റേഴ്‌സ് ആന്റ് അഡല്‍ട്ട്‌സ് (സഹ്യ) യുടെ ആറാമത് മികച്ച വനിതാ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ. സിന്ധു പ്രദീപും (കണ്ണൂര്‍), മികച്ച ജൂനിയര്‍ ഡോക്റ്റര്‍ പുരസ്‌കാരത്തിന് ഡോ. രാകേഷ് കൃഷ്ണയും (പാലക്കാട്) അര്‍ഹരായി.

പ്രതിസന്ധികളില്‍ തളരാതെ മികച്ച വിജയം കൈക്കലാക്കുന്നതിനുള്ള നിശ്ചയദാര്‍ഢ്യവും നേതൃപാടവവും അണ്ഡാശയ മുഴകളുടെയും പഠനവൈകല്യങ്ങളുടെയും ചില്‍കില്‍സയിലുള്ള മികവും കണക്കിലെടുത്താണ് ഡോ. സിന്ധു പ്രദീപിന് മികച്ച വനിതാ ഡോക്ടര്‍ പുരസ്‌ക്കാരം നല്‍കുന്നത്. ഹോമിയോപ്പതിയുടെ പ്രചരണത്തിന് നല്‍കിയ സംഭാവനകളും പ്രഫഷണലിസവും സംരഭകത്വവും കണക്കിലെടുത്തും അലര്‍ജി ചികില്‍സയിലെയും തലച്ചോറിലെ മുഴകളുടെയും ചികില്‍സാ മികവ് മാനിച്ചുമാണ് ഡോ. രാകേഷ് കൃഷ്ണക്കു പുരസ്‌കാരം നല്‍കുന്നത്.

2022 ഫെബ്രുവരി 20നു കോഴിക്കോട് ഹോട്ടല്‍ മെഡോറയില്‍ കോഴിക്കോട് ഗവര്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫസര്‍ ഡോ. എ ഇസ്മായില്‍ സേട്ട് അവാര്‍ഡുകള്‍ സമ്മാനിക്കും.

Tags:    

Similar News