ഓണ്‍ലൈന്‍ വിദ്യാഭ്യാസം: രാഹുല്‍ ഗാന്ധി എംപി 175 ടിവികള്‍ കൂടി നല്‍കി

ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തിരഞ്ഞെടുത്ത ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ടിവി സ്ഥാപിക്കുന്നത്.

Update: 2020-07-03 10:25 GMT

കല്‍പറ്റ: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തിലെ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിനായി രാഹുല്‍ ഗാന്ധി എംപി 175 ടിവി സെറ്റുകള്‍ കൂടി കൈമാറി. എംപിയെ പ്രതിനിധീകരിച്ച് ഐസി ബാലകൃഷ്ണന്‍ എംഎല്‍എയാണ് ജില്ലാ ഭരണകൂടത്തിന് ടിവികള്‍ നല്‍കിയത്. ആദ്യഘട്ടത്തില്‍ 50 ടിവികള്‍ നല്‍കിയിരുന്നു.

ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തിരഞ്ഞെടുത്ത ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ടിവി സ്ഥാപിക്കുന്നത്. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ടിവി ആവശ്യമായ കുട്ടികളുടെ എണ്ണം ശേഖരിച്ച് അനുയോജ്യമായ കേന്ദ്രങ്ങള്‍ കണ്ടെത്തിയാണ് ഇവ എത്തിക്കുന്നത്. 

Tags:    

Similar News