കൊവിഡ് പ്രതിസന്ധി; ആലുവയില്‍ വസ്ത്രവ്യാപാര സ്ഥാപന ഉടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി

ഹസ്‌നാസ് ടെക്‌സ്റ്റല്‍സ് ഉടമ കൊടികുത്തുമല മണ്ണാറവീട്ടില്‍ സാജിദി(49)നെയാണ് സ്ഥാപനത്തിന്റെ മൂന്നാംനിലയിലുള്ള മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Update: 2021-12-21 12:56 GMT

ആലുവ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വസ്ത്രവ്യാപാര സ്ഥാപന ഉടമ ജീവനൊടുക്കി. ആലുവ റെയില്‍ റോഡിലെ ഹസ്‌നാസ് ടെക്‌സ്റ്റല്‍സ് ഉടമ കൊടികുത്തുമല മണ്ണാറവീട്ടില്‍ സാജിദി(49)നെയാണ് സ്ഥാപനത്തിന്റെ മൂന്നാംനിലയിലുള്ള മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

മൂന്നാംനിലയിലെ മുറിയിലേക്ക് പോയ സാജിദിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാരി മുകളിലെത്തി പരിശോധിച്ചപ്പോളാണ് മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് മറ്റുള്ളവരെ വിവരമറിയിക്കുകയയായിരുന്നു.

ആലുവയില്‍ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന സാജിദിന് കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നുവെന്നാണ് പറയുന്നത്. ലോക്ഡൗണ്‍ കാരണം ഏറെക്കാലം കടയടച്ചിട്ടത് സാമ്പത്തിക ബാധ്യത വര്‍ധിക്കാന്‍ കാരണമായെന്നും പറയുന്നു. 

Similar News