ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി

കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു.

Update: 2021-09-10 12:29 GMT

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. മൂര്‍ഷിദാബാദ് സ്വദേശി ആഷിഖുല്‍ ഇസ്‌ലാമാണ് കൊല്ലപ്പെട്ടതെന്നു പോലിസ് പറഞ്ഞു. സംഭവത്തില്‍ ആഷികുല്‍ ഇസ്‌ലാമിന്റെ സുഹൃത്തിനെ പോലിസ് അറസ്റ്റ് ചെയ്തു.

കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. സംഭവം നടന്ന് രണ്ടു മാസത്തിന് ശേഷമാണ് പോലിസ് മൃതദേഹ അവശിഷ്ടം കണ്ടെടുത്തത്.

ആഷികുല്‍ ഇസ്‌ലാമിന്റെ സുഹൃത്തും ബംഗാള്‍ സ്വദേശിയുമായ പരേഷ്‌നാഥ് മണ്ഡല്‍ ആണ് കൊലപാതകം നടത്തിയത്. ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ അന്‍സാര്‍ പള്ളിക്കു സമീപമാണ് സംഭവം. പോലിസ് അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

Similar News