കൊല്ലത്ത് യുവാവ് തീകൊളുത്തി ജീവനൊടുക്കി
പുലര്‍ച്ചെ ബന്ധുവായ യുവതിയുടെ വീട്ടിലെത്തിയ ശെൽവമണി സ്വയം തീകൊളുത്തുകയായിരുന്നു. യുവതിയുടെ അമ്മയ്ക്കും പൊള്ളലേറ്റിട്ടുണ്ട്.
കൊല്ലം: കടവൂർ സ്വദേശിയായ യുവാവ് തീകൊളുത്തി ജീവനൊടുക്കി. ശെൽവമണി എന്നയാളാണ് മരിച്ചത്. ഇന്ന് രാവിലെ കൊല്ലം കാവനാടാണ് സംഭവം. പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണം.
പുലര്‍ച്ചെ ബന്ധുവായ യുവതിയുടെ വീട്ടിലെത്തിയ ശെൽവമണി സ്വയം തീകൊളുത്തുകയായിരുന്നു. യുവതിയുടെ അമ്മയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. 95 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റ ശെല്‍വമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
യുവതിയുടെ വീട്ടിലെത്തിയ ഇയാൾ ആദ്യം വീടിന്റെ വാതിലിന് തീയിട്ടു. ഇത് കണ്ട യുവതിയും വീട്ടുകാരും രക്ഷപെടാനായി വീടിന്റെ പിന്‍വാതിലിലൂടെ ഓടി. പിന്നാലെയെത്തിയ ശെൽവമണി ഇവരുടെ ശരീരത്തേക്കും സ്വന്തം ശരീരത്തേക്കും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മകളെ രക്ഷിക്കുവാൻ ശ്രമിക്കുന്നതിനിടെയാണ് അമ്മയ്ക്ക് പൊള്ളലേറ്റത്. യുവതിയ്ക്ക് പരിക്കില്ല. യുവതിയുടെ അമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.