വനംവകുപ്പ് കൈക്കൂലി കേസ്: ഉന്നത ഉദ്യോഗസ്ഥ ബന്ധമെന്ന് സൂചന, രണ്ട് പേരെ കൂടി പ്രതി ചേർത്തു
കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സലിം അറസ്റ്റിലായത്. 75,000 രൂപ വാങ്ങുന്നതിനിടെയായിരുന്നു വിജിലൻസ് പിടികൂടിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് വനംവകുപ്പ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയ കേസിൽ കൂടുതൽ അന്വേഷണം. രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂടി കേസിൽ പ്രതി ചേർത്തു. ദിവ്യ റോസ്, രാജേഷ് എന്നിവരെയാണ് പ്രതി ചേർത്തത്. ഇവരുടെ വീടുകളിൽ വിജിലൻസ് പരിശോധന നടത്തി.
ഉന്നത ഉദ്യോഗസ്ഥർക്ക് കൈക്കൂലി കേസുമായി ബന്ധമുണ്ടെന്ന നിർണായക വിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർക്കു വേണ്ടിയാണ് കൈക്കൂലിയെന്ന ശബ്ദരേഖയാണ് വിജിലൻസിന് ലഭിച്ചത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. കഴിഞ്ഞ ദിവസമാണ് കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ സലിം അറസ്റ്റിലായത്. 75,000 രൂപ വാങ്ങുന്നതിനിടെയായിരുന്നു വിജിലൻസ് പിടികൂടിയത്.