ശ്രീജേഷിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം

വൈകുന്നേരം 5.30നുള്ള വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ശ്രീജേഷിനെ കായിക വകുപ്പ് വി വി അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.എറണാകുളം ജില്ല കലക്ടര്‍ ജാഫര്‍ മാലിക്, സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്‌സിക്കുട്ടന്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി

Update: 2021-08-10 12:36 GMT

കൊച്ചി: ടോക്കിയോ ഒളിംപിക്‌സില്‍ ഹോക്കിയില്‍ ഇന്ത്യക്കായി ചരിത്ര മെഡല്‍ നേടിയ മലയാളി താരം പി ആര്‍ ശ്രീജേഷിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉജ്ജ്വലസ്വീകരണം. വൈകുന്നേരം 5.30നുള്ള വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ശ്രീജേഷിനെ കായിക വകുപ്പ് വി വി അബ്ദുറഹ്മാന്റെ നേതൃത്വത്തില്‍ പൊന്നാട അണിയിച്ച് സ്വീകരിച്ചു..

എറണാകുളം ജില്ല കലക്ടര്‍ ജാഫര്‍ മാലിക്, സംസ്ഥാന സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്‌സിക്കുട്ടന്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി. എംഎല്‍എമാരായ അന്‍വര്‍സാദത്ത്, പി.വി ശ്രീനിജന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കഴുത്തില്‍ വെങ്കലമെഡല്‍ അണിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ ശ്രീജേഷിനെ പുറത്ത് കാത്തുന്ന നിന്ന നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറു കണക്കിന് കായിക പ്രേമികകള്‍ ആര്‍പ്പു വിളികളോടെയും പൂച്ചെണ്ടു നല്‍കിയുമാണ് സ്വീകരിച്ചത്.തുടര്‍ന്ന് തുറന്ന ജീപ്പില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശ്രീജേഷിനെ കിഴക്കമ്പലത്തെ വീട്ടിലേക്ക് ആനയിച്ച് കൊണ്ടു പോയത്.

Tags:    

Similar News