ലൈഫ് മിഷൻ ക്രമക്കേട്: യു വി ജോസിൻ്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തുന്നത് തുടരുന്നു

നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിൻ്റെ മൊഴി എടുക്കാനായി വിജിലൻസ് സംഘം തമ്പാനൂരിലെ ലൈഫ് മിഷൻ ഓഫീസിൽ എത്തിയിരുന്നു.

Update: 2020-10-08 11:00 GMT

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേട് യു വി ജോസിൻ്റെ മൊഴി വിജിലൻസ് രേഖപ്പെടുത്തുന്നത് തുടരുന്നു. സെക്രട്ടേറിയേറ്റിൽ എത്തിയാണ് മൊഴി രേഖപ്പെടുത്തുന്നത്. രാവിലെ സംഘം മൊഴി എടുത്ത ശേഷം മടങ്ങിയിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും എത്തുകയായിരുന്നു.

നേരത്തെ ലൈഫ് മിഷൻ സിഇഒ യുവി ജോസിൻ്റെ മൊഴി എടുക്കാനായി വിജിലൻസ് സംഘം തമ്പാനൂരിലെ ലൈഫ് മിഷൻ ഓഫീസിൽ എത്തിയിരുന്നു. എന്നാൽ യുവി ജോസിനെ കാണാനായില്ല. തുടർന്ന് മൊഴി എടുപ്പിന് ഹാജരാകണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകി സംഘം മടങ്ങി. പിന്നാലെയാണ് സെക്രട്ടേറിയറ്റിലെ യുവി ജോസിൻ്റെ ഓഫീസിലേക്ക് വിജിലൻസ് സംഘം എത്തിയത്. കേസിൽ സിബിഐയും യു വി ജോസിനെ ചോദ്യം ചെയ്‌തിരുന്നു.

Tags:    

Similar News