ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 11 മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. പ്രതിമാസ പരിപാടിയായ മന്‍ കി ബാത്തിന്റെ അറുപത്തിമൂന്നാമത് എഡിഷന്റെ കൂടി ഭാഗമാണ് ഇത്. കൊറോണ വൈറസുമായി ബന്ധപ്പെട്ടതായിരിക്കും ഇന്നത്തെ വിഷയം. പതിനൊന്ന് മണിക്ക് കേള്‍ക്കുക, ഇന്നത്തെ മാന്‍ കി ബാത്തില്‍ കൊവിഡ് 19നെ കുറിച്ചായിരിക്കും സംസാരിക്കുക- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
മാര്‍ച്ച് 24ാം തിയ്യതി രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടാണ് മോദി 21 ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. സാമൂഹിക അകലം പാലിക്കലാണ് സുപ്രധാനമെന്നും അന്നദ്ദേഹം വ്യക്തമാക്കി. കുട്ടികളെയും 65വയസ്സിനു മുകളിലുളളവരുടെയും യാത്രകള്‍ ഒഴിവാക്കണമെന്നും പറഞ്ഞു.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 918ആയി. 19പേര്‍ കൊറോണ രോഗം ബാധിച്ച് മരിച്ചു.