പരപ്പനങ്ങാടിയില്‍ ലോക്ക് ഡൗണിന്റെ മറവില്‍ വ്യാജവാറ്റ്: പ്രതി അറസ്റ്റില്‍

Update: 2020-04-25 04:58 GMT

പരപ്പനങ്ങാടി: പരപ്പനങ്ങാടി അത്താണിക്കല്‍ ഏഴിക്കരയിലെ ഒരു വീട്ടില്‍ നിന്നും വ്യാജചാരായം നിര്‍മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന പതിനഞ്ച് ലിറ്റര്‍ വാഷ് കണ്ടെടുത്തു. വീട്ടുടമസ്ഥന്‍ ഏഴിക്കര സ്വദേശി കേശവന്‍ പിടിയിലായി. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ ഡിവൈഎസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി മേഖലയില്‍ നടത്തിവരുന്ന റെയ്ഡുകളില്‍ നൂറ് ലിറ്ററോളം വാഷും, മറ്റ് ഉപകരണങ്ങളും കണ്ടെടുത്തിരുന്നു. എസ് ഐ രാജേന്ദ്രന്‍ നായര്‍, അഡീഷണല്‍ എസ്.ഐ സുരേഷ് കുമാര്‍, സി പി ഒ മാരായ ജിഷോര്‍, സനല്‍, രാജാമണി, ബിപിന്‍ എന്നിവരും ഉള്‍പെട്ട സംഘമാണ് തിരച്ചിലുകള്‍ നടത്തിയത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. 

Similar News