ഗസ: തണുപ്പും മഴയും അതിശക്തമായി തുടരുന്ന ഗസയില്‍ തണുത്തുമരവിച്ച് 24 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇങ്ങനെ മരിക്കുന്ന നാലാമത്തെ ശിശുവാണിത്. 15 മാസത്തോളമായി നടക്കുന്ന യുദ്ധത്തില്‍ ഭവനരഹിതരായ ലക്ഷങ്ങള്‍ കടല്‍ത്തീരത്തെ അടച്ചുറപ്പില്ലാത്ത കൂടാരങ്ങളില്‍ ആവശ്യത്തിന് പുതപ്പുകളില്ലാതെയാണ് കഴിയുന്നത്. അതിനിടെ വെസ്റ്റ്ബാങ്കിലെ ജെനിനിലുള്ള വീട്ടില്‍ ഫലസ്തീന്‍വനിത വെടിയേറ്റുമരിച്ചു. 22 വയസ്സുള്ള ജേണലിസം വിദ്യാര്‍ഥിനി ശത അല്‍ സബാഗാണ് മരിച്ചത്. ഇസ്രായേല്‍ സൈനികരുടെ വെടിയേറ്റാണ് ശതയുടെ മരണമെന്നും ഫലസ്തീന്‍ സുരക്ഷാവിഭാഗം പറഞ്ഞു.