ഇസ്രായേല്‍ പിഴുതെറിഞ്ഞത് എട്ടു ലക്ഷം ഒലീവ് മരങ്ങള്‍; നഷ്ടം 87 കോടി രൂപ

ഫലസ്തീനികളുടെ പ്രധാന വരുമാനമാണ് ഒലീവ് മരങ്ങളുടെ വിളവെടുപ്പ്

Update: 2019-02-12 10:08 GMT

റാമല്ല: ഇസ്രായേല്‍ ഫലസ്തീനില്‍ നിന്നു പിഴുതെറിഞ്ഞത് എട്ടു ലക്ഷം ഒലീവ് മരങ്ങള്‍. ഇതുവഴി മാത്രം 80000ത്തോളം ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് 12.3 മില്ല്യണ്‍ ഡോളറിന്റെ(87 കോടിയിലേറെ ഇന്ത്യന്‍ രൂപ) വരുമാന നഷ്ടമാണുണ്ടായത്. വെറും 41 വര്‍ഷത്തിനിടെയാണ് ജൂതന്‍മാരുടെ പരിസ്ഥിതിയോടുള്ള ക്രൂരതയെന്നോര്‍ക്കണം. ഫലസ്തീനികളുടെ പ്രധാന വരുമാനമാണ് ഒലീവ് മരങ്ങളുടെ വിളവെടുപ്പ്. ഒലീവ് ഓയിലും ഉല്‍പ്പന്നങ്ങളും വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഫലസ്തീനികളെ മാത്രമല്ല, പ്രകൃതിയെയും ഇസ്രായേല്‍ അധിനിവേശ സൈന്യം കൊന്നൊടുക്കുകയാണെന്നു പരിസ്ഥിതി കണക്കുകള്‍ വ്യക്തമാക്കുന്നു.




Tags:    

Similar News