കീവ്: യുക്രെയ്ന്‍ അധിനിവേശത്തിനിടെ റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ സൈനിക ജനറര്‍ കൊല്ലപ്പെട്ടു. സെവന്‍ത് എയര്‍ബോണ്‍ ഡിവിഷനിലെ മേജര്‍ ജനറല്‍ ആന്‍ഡ്രി സുഖോവെത്‌സ്‌കിയാണ് കൊല്ലപ്പെട്ടത്. സുഖോവെത്സ്‌കി മരിച്ചതായി യുക്രെയ്ന്‍ ഉദ്യോഗസ്ഥരും റഷ്യന്‍ മാധ്യമങ്ങളും സ്ഥിരീകരിച്ചു. യുദ്ധത്തിനിടെ റഷ്യയ്ക്ക് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് സൈനിക ജനറലിന്റെ മരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 47കാരനായ സുഖോവെത്‌സ്‌കി മരിച്ചത് എങ്ങനെയാണ് എന്നതില്‍ വ്യക്തതയില്ല.
'യുക്രെയ്‌നിലെ പ്രത്യേക ഓപറേഷനിനിടെ' കൊല്ലപ്പെട്ടു എന്നാണ് ക്രംലിന്‍ ആസ്ഥാനമായ പ്രവ്ദ പത്രം റിപോര്‍ട്ട് ചെയ്തത്. ധീരതയ്ക്കുള്ള രണ്ട് പുരസ്‌കാരങ്ങള്‍ നേടിയ സൈനിക ജനറലാണ് ഇദ്ദേഹം. നേരത്തെ, സിറിയയിലെ റഷ്യന്‍ ദൗത്യത്തിന്റെ ഭാഗമായിരുന്നു. 'വസ്തുതയെന്താണെന്നാല്‍, ഞങ്ങള്‍ അദ്ദേഹത്തെ കൊന്നു' എന്നാണ് ഇതെക്കുറിച്ച് യുക്രെയ്ന്‍ മുന്‍ മന്ത്രി വഌദിമിര്‍ ഒമെല്യാന്‍ പറഞ്ഞത്.
യുഎസ് മരണം സ്ഥിരീകരിച്ചിട്ടില്ല. ശരിയാണെങ്കില്‍ വലിയ തിരിച്ചടിയാണിതെന്ന് സിഐഎ മുന്‍ ഉദ്യോഗസ്ഥന്‍ ഡാന്‍ ഹോഫ്മാന്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇതുവരെ 498 സൈനികരെയാണ് തങ്ങള്‍ക്ക് നഷ്ടമായത് എന്നാണ് റഷ്യ പറയുന്നത്. എന്നാല്‍, ഒമ്പതിനായിരത്തിലധികം പേരെ വകവരുത്തിയെന്നാണ് യുക്രെയ്ന്‍ ഉദ്യോഗസ്ഥരുടെ അവകാശവാദം. റഷ്യയുടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടാസ് വാര്‍ത്താ ഏജന്‍സി പറയുന്നതനുസരിച്ച്, റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ മിലിട്ടറി ഡിസ്ട്രിക്ടിലെ 41ാമത് സംയുക്ത ആയുധ ആര്‍മിയുടെ സുഖോവെറ്റ്‌സ്‌കിയെ ഡെപ്യൂട്ടി കമാന്‍ഡറായി നിയമിച്ചു. ഏഴാമത്തെ എയര്‍ബോണ്‍ ഡിവിഷന്റെ തലവന്‍ കൂടിയാണ് അദ്ദേഹം.