ഗോതബായ രാജപക്സ, മഹിന്ദ രാജപക്സ എന്നിവർക്കെതിരായ നടപടിക്ക് സുപ്രിംകോടതി അനുമതി

ഏഴു പതിറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചതിന് അവകാശ സംരക്ഷണ സംഘടനയായ ട്രാൻസ്പരൻസി ഇന്റർനാഷനൽ നൽകിയ കേസിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

Update: 2022-10-07 10:58 GMT

കൊളംബൊ: ശ്രീലങ്കയുടെ മുൻ പ്രസിഡന്‍റ് ഗോതബായ രാജപക്സ, പ്രധാനമന്ത്രി മഹിന്ദ രാജപക്സ തുടങ്ങിയവർക്കെതിരായ നടപടികൾക്ക് ശ്രീലങ്കൻ സുപ്രിംകോടതി അനുമതി നൽകി.

ഏഴു പതിറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചതിന് അവകാശ സംരക്ഷണ സംഘടനയായ ട്രാൻസ്പരൻസി ഇന്റർനാഷനൽ നൽകിയ കേസിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

മുൻ ധനമന്ത്രിക്കെതിരെയും രണ്ട് സെൻട്രൽ ബാങ്ക് ഗവർണർമാർക്കെതിരെയും നടപടി സ്വീകരിക്കാൻ കോടതി അനുമതി നൽകിയതായും സംഘടന അറിയിച്ചു.

Similar News