റിയാദില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് മലപ്പുറം സ്വദേശിനി മരിച്ചു
സന്ദര്‍ശന വിസയിലെത്തിയ ഇവര്‍ അത് പുതുക്കാനായി ദമ്മാം വഴി ബഹ്‌റൈനില്‍ എത്തിയതായിരുന്നു.
റിയാദ്: സന്ദര്‍ശന വിസ പുതുക്കാന്‍ ബഹ്‌റൈനില്‍ പോയി മടങ്ങവേ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ് യുവതി മരിച്ചു.മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കാടി വീട്ടില്‍ ഹംസയുടെ ഭാര്യ ഖൈറുന്നിസ (34)യാണ് മരിച്ചത്. റിയാദിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം. ഖൈറുന്നിസയുടെ മൂന്ന് വയസ്സുള്ള മുഹമ്മദ് റെയ്ഹാന്‍, കരുവാരക്കുണ്ട് സ്വദേശി മുജീബ്, ഇവരുടെ ഭാര്യ, കുട്ടി എന്നിവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. മുഹമ്മദലി-സീനത്ത് ദമ്പതികളുടെ മകളാണ് ഖൈറുന്നീസ. ഇവര്‍ക്ക് മുഹമ്മദ് റാസി, ഫാത്തിമ റിഫ എന്നീ രണ്ട് മക്കള്‍ കൂടിയുണ്ട്. ഇവര്‍ നാട്ടിലാണ്. സന്ദര്‍ശന വിസയിലെത്തിയ ഇവര്‍ അത് പുതുക്കാനായി ദമ്മാം വഴി ബഹ്‌റൈനില്‍ എത്തിയതായിരുന്നു.