കൊറോണ വൈറസ്. ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നടപടി ആരംഭിച്ചു. എല്ലാ യാത്രക്കാരും സാക്ഷ്യപ്പെടുത്തണം.

കൊറോണ വൈറസ് പടരുന്നത് തടയാനായി ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന പ്രവാസികളടക്കമുള്ള എല്ലാ യാത്രക്കാരും പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Update: 2020-03-07 16:27 GMT

ദുബയ്: കൊറോണ വൈറസ് പടരുന്നത് തടയാനായി ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്ന പ്രവാസികളടക്കമുള്ള എല്ലാ യാത്രക്കാരും പ്രത്യേക ഫോറം പൂരിപ്പിച്ച് നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയമാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെത്തുന്ന എല്ലാ വിമാന യാത്രക്കാരും രണ്ട് വീതം ഫോറം പൂരിപ്പിച്ച് സാക്ഷ്യപ്പെടുത്തി എമിഗ്രേഷന്‍ വിഭാഗത്തിലും വിമാനത്താവളത്തില്‍ തന്നെ ആരംഭിച്ച ആരോഗ്യ വിഭാഗത്തിന്റെ കൗണ്ടറിലുമാണ് സമ്മര്‍പ്പിക്കേണ്ടത്. യാത്രക്കാരന്റെ വ്യക്തി വിവരത്തിന് പുറമെ ഏത് രാജ്യത്ത് നിന്നാണോ വരുന്നത്, അവസാനത്തെ ലക്ഷ്യ സ്ഥാനം, ഫ്‌ളൈറ്റ് നമ്പര്‍, സീറ്റ് നമ്പര്‍, നാട്ടിലെ വിലാസം, 28 ദിവസത്തിനുള്ളില്‍ യാത്ര ചെയ്ത രാജ്യങ്ങള്‍, പനി, ചുമ, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് പൂര്‍പ്പിച്ച് നല്‍കേണ്ടത്. കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അവരെ പ്രത്യേക സജ്ജമാക്കിയ ഐസൊലേഷന്‍ റൂമിലേക്ക് മാറ്റും. നേരത്തെ കൊറോണ രോഗം വ്യാപകമായി പടര്‍ന്ന് പിടിച്ച ചൈന, ഇറ്റലി, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ മാത്രമായിരുന്നു ഇത്തരത്തില്‍ നിരീക്ഷിക്കപ്പെട്ടിരുന്നത്. 

Similar News