കൊറോണയും കഴിയും. പ്രവാസി മലയാളികള്‍ മറ്റുള്ളവര്‍ക്ക് മാതൃക ആയി തന്നെ തുടരും.
കോവിഡ് വ്യാപകമായി ബാധിച്ച ചൈന തിരിച്ച് വരുന്നത് പോലെ ഗള്‍ഫ് രാജ്യങ്ങളും തിരിച്ച് വരും. കേരളത്തിലെ ദുരന്തങ്ങളില്‍ മുന്‍ നിരയില്‍ സന്നദ്ധ പ്രവര്‍ത്തകരായി പ്രവര്‍ത്തിച്ച മലയാളികള്‍ ലോകത്തിന് മാതൃക കാണിച്ചവരാണ്. അത് കൊണ്ട് അവര്‍ തന്നെ വേണം മറ്റു നാട്ടുകാര്‍ക്കും മാതൃക കാണിക്കേണ്ടത്. പ്രവാസി മലയാളികള്‍ കൊറോണയെ പേടിച്ച് ഓടുന്ന മണ്ടന്‍മാരല്ലെന്ന് തെളിയിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്.
കൊറോണയും കഴിയും. പ്രവാസി മലയാളികള്‍ മറ്റുള്ളവര്‍ക്ക് മാതൃക ആയി തന്നെ തുടരും.
കബീര്‍ എടവണ്ണ
കോവിഡ് വ്യാപകമായി ബാധിച്ച ചൈന തിരിച്ച് വരുന്നത് പോലെ ഗള്‍ഫ് രാജ്യങ്ങളും തിരിച്ച് വരും. കേരളത്തിലെ ദുരന്തങ്ങളില്‍ മുന്‍ നിരയില്‍ സന്നദ്ധ പ്രവര്‍ത്തകരായി പ്രവര്‍ത്തിച്ച മലയാളികള്‍ ലോകത്തിന് മാതൃക കാണിച്ചവരാണ്. അത് കൊണ്ട് അവര്‍ തന്നെ വേണം മറ്റു നാട്ടുകാര്‍ക്കും മാതൃക കാണിക്കേണ്ടത്. പ്രവാസി മലയാളികള്‍ കൊറോണയെ പേടിച്ച് ഓടുന്ന മണ്ടന്‍മാരല്ലെന്ന് തെളിയിക്കാനുള്ള അവസരമാണ് വന്നിരിക്കുന്നത്. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ആ രാജ്യങ്ങളിലെ നേതാക്കളുടെ സുരക്ഷിതത്തിന് മാത്രമല്ല. എല്ലാ ജനങ്ങളുടെയും ആരോഗ്യ സംരക്ഷണത്തിനാണ്. ഇപ്പോള്‍ ഗള്‍ഫില്‍ കുടുങ്ങിയെന്ന് പറയപ്പെടുന്നവര്‍ താല്‍ക്കാലികം സാഹചര്യം മനസ്സിലാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പോലെ നിയമം അനുസരിച്ച് ജീവിക്കുക. പാശ്ചാത്യ രാജ്യങ്ങളിലെ പടര്‍ന്ന പോലെ മരണ സംഖ്യ ഗള്‍ഫ് രാജ്യങ്ങളിലുണ്ടാകില്ല. അതിന്റെ പ്രധാന കാരണം ഗള്‍ഫിലെ പ്രവാസി മലയാളികള്‍ കൂടുതലും മണ്ണില്‍ കളിച്ച് വളര്‍ന്നവരും യുവാക്കളും ആയത് കൊണ്ട് പ്രതിരോധ ശേഷി കൂടുതലായിരിക്കും. കൊറോണ ജലദോഷം പോലെയുള്ള വൈറസ് ബാധയാണ് പാരസെറ്റമോള്‍ മരുന്ന് മാത്രമാണ് അവര്‍ക്ക് കൊടുക്കുന്നത്. ചില കേസുകളാണ് ന്യൂമോണിയ പോലെ വരുന്നത്. ഇത് വരുമ്പോള്‍ ഇവരെ ചികില്‍സിക്കാനായി ഗള്‍ഫ് രാജ്യങ്ങളില്‍ വെന്റിലേറ്റര്‍ പോലെയുള്ള എല്ലാ സൗകര്യങ്ങളുമുണ്ട്. നമ്മുടെ നാട്ടിലാണ് ഈ സൗകര്യം തീരെ ഇല്ലാത്തതും. ആഫ്രിക്കയില്‍ ഈ രോഗം കൂടാതിരിക്കാന്‍ കാരണം അവിടുത്തെ ജനങ്ങളുടെ പ്രതിരോധ ശേഷിയാണ്. ഗള്‍ഫില്‍ നിന്നും വിമാന സര്‍വ്വീസ് അവസാനിപ്പിക്കുന്ന നേരത്ത് ഇന്ത്യയിലേക്ക് പറന്നവര്‍ക്കാണ് കൂടുതലും വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. അവരെയും അവര്‍ വഴി ബന്ധപ്പെട്ടവരേയും തന്നെയും ചികില്‍സിക്കാന്‍ നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ പെടാപാട് പെടുകയാണ്. ജീവന്‍ നിലനിര്‍ത്താന്‍ അല്‍പ്പം ഭക്ഷണം കിട്ടിയാല്‍ അതത് സ്ഥലങ്ങളില്‍ തന്നെ കഴിഞ്ഞ് വിദ്യാഭ്യാസം കുറവുള്ള മറ്റു നാട്ട്കാര്‍ക്ക് പ്രവാസി മലയാളികള്‍ മാതൃക കാട്ടണം. സ്വന്തം കാര്യത്തിന് അപ്പുറം മറ്റു നാട്ടുകാരും രാജ്യക്കാരും മനുഷ്യരാണന്നുള്ള ചിന്ത പ്രവാസി മലയാളികള്‍ ഉള്‍ക്കൊള്ളണം. സ്വന്തം നാട്ടിലേക്ക് ഇപ്പോള്‍ പറക്കാന്‍ വേവലാതി കൂട്ടുന്നത് ആത്മഹത്യ ശ്രമം പോലെയാണ്. ലോകത്തിലെ ഒരോ രാജ്യങ്ങളും വന്‍ നഷ്ടം വരുത്തിയാണ് ഈ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത് നമ്മുടെയും കുടുംബത്തിന്റെ സംരക്ഷണത്തിനാണ്. കൊറോണ ബാധിച്ച പാശ്ചാത്യ രാജ്യങ്ങളില്‍ റോഡുകളില്‍ മരിച്ച് വീഴുന്ന അവസ്ഥയൊന്നും ഒരു ഗള്‍ഫ് രാജ്യങ്ങളിലും ഇല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ രോഗത്തില്‍ നിന്നും മോചനം നേടുന്നവരുടെ എണ്ണം വളരെ കൂടുതലുമാണ്. ഈ ലോക്ക്ഡൗണ്‍ സംവിധാനം താല്‍ക്കാലികം മാത്രമാണ്. കേരളത്തിലെ ദുരന്ത മുഖങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ മലയാളി സമൂഹത്തിന് അപമാനം വരുത്തുന്ന ഒരു ശ്രമവും പ്രവാസി മലയാളികളില്‍ നിന്നും ഉണ്ടാവരുത്. പ്രവാസി മലയാളികള്‍ക്ക് ആത്മധൈര്യം കൊടുക്കേണ്ട സമയത്ത് അവരെ പേടിപ്പെടുത്തുന്ന ഒരു ശ്രമവും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാവരുത്. മലയാളികളെ അപേക്ഷിച്ച് വിദ്യാഭ്യാസം കുറവുള്ള മറ്റുള്ള പ്രവാസികള്‍ക്ക് ആത്മധൈര്യം കൊടുക്കേണ്ടത് മലയാളികളുടെ കടമയാണ്. കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ ഓരോ മലയാളികളും പങ്കാളികളാവുക. അപ്പോഴാണ് നമ്മള്‍ ശരിക്കുള്ള മലയാളികളാകുന്നത്. കൊറോണക്കാലവും കഴിയും മലയാളികള്‍ മുന്നോട്ട് തന്നെ നീങ്ങും മറ്റുള്ളവര്‍ക്ക് മാതൃകയായി തന്നെ. അങ്ങനെയായിരിക്കണം മലയാളികള്‍.