ഇസ്രായേല്‍-യുഎഇ യാത്ര വിമാനം അടുത്ത മാസം മുതല്‍
അടുത്ത മാസം മുതല്‍ ടെല്‍ അവീവ് നിന്നും ദുബയിലേക്കും അബുദബിയിലേക്കും നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുന്നു.
ടെല്‍അവീവ്: അടുത്ത മാസം മുതല്‍ ടെല്‍ അവീവ് നിന്നും ദുബയിലേക്കും അബുദബിയിലേക്കും നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. സൗദി അറേബ്യ യുഎഇയിലേക്ക് പറക്കാന്‍ വ്യാമയാന പാത അനുവദിച്ചതിനാല്‍ മൂന്നര മണിക്കൂര്‍ കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്താന്‍ കഴിയും 700 ഡോളര്‍ മുതലാണ് നിരക്ക് തുടങ്ങുന്നത്. ഇസ്രായേലികള്‍ കിഴക്കന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഏറോഫ്‌ളോട്ട് അടക്കമുള്ള വിമാന കമ്പനികളെയാണ്. ഇസ്രായേലില്‍ നിന്നും പറക്കുന്ന വിമാനങ്ങള്‍ അറബ് രാജ്യങ്ങള്‍ വ്യാമയാന പാത അനുവദിക്കാത്തതിനാല്‍ കൂടുതല്‍ ചുറ്റി യാത്ര ചെയ്യുന്നത് കാരണം നിരക്ക് കൂടുതലാണ്. ഇസ്രായേലി യാത്രാ വിമാനങ്ങള്‍ യുഎഇയിലേക്ക് പറക്കുന്നതോടൊപ്പം തന്നെ അബുദബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വെയ്‌സും. ദുബയ് കേന്ദ്രമായി സര്‍വ്വീസ് നടത്തുന്ന എമിറേറ്റ്‌സും ഈ സെക്ടറില്‍ സര്‍വ്വീസ് ആരംഭിക്കും. യുഎഇയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് ഇസ്രായേലി വ്യാമയാന മന്ത്രാലയം. ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതോടെ ഇസ്രായേലി വിനോദ സഞ്ചാരികളെ സ്വീകരിക്കാനായി ഇസ്രായേലി ഭക്ഷ്യ വിഭവങ്ങളായ 'കൊഷര്‍' ഒരുക്കാനായി അബുദബിയിലെ ഹോട്ടലുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.