യുഎഇ 10 ലക്ഷം മെഡിക്കല്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും
ലോകമെങ്ങുമുള്ള 10 ലക്ഷം മെഡിക്കല്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിക്ക് യുഎഇ തുടക്കം കുറിക്കുന്നു.
അബുദബി: ലോകമെങ്ങുമുള്ള 10 ലക്ഷം മെഡിക്കല്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്ന ബൃഹത്തായ പദ്ധതിക്ക് യുഎഇ തുടക്കം കുറിക്കുന്നു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ രാജ്യങ്ങളിലുള്ള പാരാ മെഡിക്കല്‍, ആംബുലന്‍സ് ജീവനക്കാരടക്കമുള്ള 14 വിഭാഗങ്ങള്‍ക്കായിരിക്കും ഈ പരിശീലനം നല്‍കുക. ലോക വ്യാപകമായി പ്രവര്‍ത്തിക്കുന്ന 67 സ്ഥാപനങ്ങള്‍ വഴി ഓണ്‍ ലൈന്‍ വഴി വിദൂര വിദ്യാഭ്യാസ പരിശീലനമായിരിക്കും നല്‍കുക. ലോകത്തിലെ ഏറ്റവും വിപുലമായ ഈ പരിശീലനത്തിനായി 140 വിദഗദ്ധരായിരിക്കും നേതൃത്വം നല്‍കുക. യുഎഇ ഉപ പ്രധാനമന്ത്രി ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മേല്‍നോട്ടത്തിലായിരിക്കും പരിശീലനം.