ദുബയ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രോഗികളെ കണ്ടെത്താനായി 5,93095 പേരുടെ കോവിഡ്-19 പരിശോധന നടത്തിയതായി യുഎഇ ആരോഗ്യ മന്ത്രി അബ്ദുല്‍ റഹിമാന്‍ അല്‍ ഒവൈസ് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയതായി 300 രോഗികള്‍ക്ക് കൂടി കോവിഡ്-19 വൈറസ് ബാധ കണ്ടെത്തിയതോടെ രോഗികളുടെ എണ്ണം 2659 ആയി ഉയര്‍ന്നു. 53 പേര്‍ കൂടി രോഗത്തില്‍ നിന്ന് മോചനം നേടിയതോടെ അസുഖം ഭേദമായവരുടെ എണ്ണം 239 ആയി. പകര്‍ച്ചവ്യാധി കാരണം സ്വകാര്യ സ്ഥാപനങ്ങളെ ബാധിച്ചിരിക്കുന്നതിനാല്‍ പൊതുജന സുരക്ഷയും ആരോഗ്യവും ഉറപ്പാക്കാന്‍ കൂടുതല്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് യുഎഇ മാനവ വിഭവ മന്ത്രി അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.