കുവൈത്തിലെ കൊവിഡ് രോഗികളില്‍ 61.1 % പേരും സ്വദേശികളാണെന്ന് ആരോഗ്യ മന്ത്രാലയം

Update: 2021-02-10 17:40 GMT

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് രോഗികളില്‍ 61.1 % പേര്‍ സ്വദേശികളാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി. കുവൈത്തിലെ കൊവിഡ് സ്ഥിതിഗതികളുമായി ബന്ധപ്പെട്ട പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്

തീവ്രപരിചരണത്തില്‍ ശരാശരി ഒക്യുപന്‍സി നിരക്ക് 15 ശതമാനമാണ്. ആകെ രോഗബാധിതരില്‍ 67.12 ശതമാനം പേരും 16 നും 44 വയസ്സിനും ഇടയില്‍ ഉള്ളവരാണ്. സജീവമായ കേസുകളുടെ എണ്ണം ഡിസംബറിലെ മൂവായിരത്തില്‍ നിന്ന് 9,000 ത്തിലധികമായി വര്‍ദ്ധിച്ചുവെന്നും പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു




Similar News