കൊറോണ വൈറസ് ബാധ: ഖാലിദിയ കോപറേറ്റീവ് സൊസൈറ്റി അടച്ചുപൂട്ടി

230 ജീവനക്കാരില്‍ 103 പേര്‍ക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്.

Update: 2020-05-10 01:23 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഖാലിദിയ കോപ്പറേറ്റീവ് സൊസൈറ്റിയിലെ 103 ജീവനക്കാരില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥാപനം അടചു പൂട്ടി. 230 ജീവനക്കാരില്‍ 103 പേര്‍ക്കാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ ഒരു ജീവനക്കാരനില്‍ വൈറസ് ബാധ കണ്ടെത്തുകയും തുടര്‍ന്ന് ഒറ്റപ്പെട്ട കേസുകള്‍ ആവര്‍ത്തിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മുഴുവന്‍ ജീവനക്കാരിലും പരിശോധന നടത്താന്‍ ജാം ഇയ്യ അധികൃതര്‍ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് മുഴുവന്‍ ജീവനാക്കാരിലും നടത്തിയ പരിശോധനയിലാണു 103 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അന്ന് തന്നെ സ്ഥാപനം അടക്കുകയും അണുവിമുക്തമാക്കുകയും മറ്റു പ്രതിരോധ നടപടികള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കുവൈത്ത് യൂനിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് രാജ്യത്തെ പ്രമുഖരായ നിരവധി സ്വദേശികളാണു താമസിക്കുന്നത്. 

Tags:    

Similar News