കൊറോണ വൈറസ്: കുവൈത്തില്‍ പ്രവേശിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു
മാര്‍ച്ച് 8 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ഇന്ത്യ, തുര്‍ക്കി, ഈജിപ്ത്, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, സിറിയ, അസര്‍ബൈജാന്‍, ശ്രീലങ്ക, ജോര്‍ജിയ, ലെബനന്‍ എന്നീ രാജ്യങ്ങള്‍ക്കാണിത് ബാധകമാക്കിയിരിക്കുന്നത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യ ഉള്‍പ്പടെ 10 രാജ്യങ്ങളില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് കൊറോണ വൈറസില്ലെന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കി. ഇവ അതാത് രാജ്യത്തെ കുവൈത്ത് എംബസി അംഗീകരിച്ച ആരോഗ്യകേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം പുറത്തിറക്കിയ നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് 8 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ഇന്ത്യ, തുര്‍ക്കി, ഈജിപ്ത്, ഫിലിപ്പീന്‍സ്, ബംഗ്ലാദേശ്, സിറിയ, അസര്‍ബൈജാന്‍, ശ്രീലങ്ക, ജോര്‍ജിയ, ലെബനന്‍ എന്നീ രാജ്യങ്ങള്‍ക്കാണിത് ബാധകമാക്കിയിരിക്കുന്നത്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്ലാതെയെത്തുന്ന യാത്രക്കാരെ അതാത് രാജ്യങ്ങളിലേക്ക് സ്വന്തം ചെലവില്‍ അതേ വിമാനത്തില്‍ തിരിച്ചയക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ഇതുപ്രകാരം അവധി കഴിഞ്ഞു തിരിച്ചുവരുന്നവര്‍ അടക്കം എല്ലാവര്‍ക്കും പുതിയ നിയമം ബാധകമാവും. സര്‍ട്ടിഫിക്കറ്റില്ലാത്ത യാത്രക്കാരെ കൊണ്ടുവരുന്ന വിമാനകമ്പനികള്‍ക്കും പിഴ ചുമത്തുമെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നുണ്ട്.