സൗദിയിലെ ആദ്യ മലയാളി വനിതാ ഡോക്ടര്‍മാരിലൊരാളായ ഡോ. ഐഷാബി നിര്യാതയായി
അര്‍ബുദ ബാധിതയായിരുന്ന അവര്‍ ബംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയസ്തംഭനം മൂലം ബുധനാഴ്ച രാത്രിയാണ് മരിച്ചത്.
റിയാദ്: സൗദി അറേബ്യയിലെ ആദ്യ മലയാളി വനിതാ ഡോക്ടര്‍മാരിലൊരാളായ മലപ്പുറം മൂന്നാംപടി സ്വദേശിനി ഡോ. ഐഷാബി അബൂബക്കര്‍ (65) നിര്യാതയായി. അര്‍ബുദ ബാധിതയായിരുന്ന അവര്‍ ബംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഹൃദയസ്തംഭനം മൂലം ബുധനാഴ്ച രാത്രിയാണ് മരിച്ചത്.
ജിദ്ദയിലെ ബദറുദ്ദീന്‍ പോളിക്ലിനിക്കില്‍ 20 വര്‍ഷത്തിലേറെ സേവനം അനുഷ്ഠിച്ചിരുന്നു. മലപ്പുറം മുന്‍സിപ്പാലിറ്റി മുന്‍ ചെയര്‍മാനായിരുന്ന പരേതനായ ഡോ. അബൂബക്കറിന്റെ മൂത്ത പുത്രിയും ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സലാഹ് കാരാടന്റെ ഭാര്യാ സഹോദരിയുമാണ്. രണ്ട് മാസം മുമ്പ് മരണപ്പെട്ട ഡോ. വണ്ടൂര്‍ അബൂബക്കറാണ് ഭര്‍ത്താവ്. മാതാവ്: ജമീല, മക്കള്‍: മെഹ്‌റിന്‍, ഷെറിന്‍ (ഓസ്‌ട്രേലിയ), ജൗഹര്‍ (ജര്‍മനി), മരുമക്കള്‍: സലീല്‍ (അമേരിക്ക) ശഫീന്‍ (ഓസ്‌ട്രേലിയ), ഷായിസ് (ജര്‍മനി), സഹോദരങ്ങള്‍: പരേതനായ ഡോ.സലീം, റഷീദ, അഷ്‌റഫ്, നസീം സലാഹ്, ലൈല, ഷഫീഖ്, ഡോ. സക്കീര്‍.