കേരള മുഖ്യ മന്ത്രി പ്രവാസികളെ ശത്രുക്കളായി കാണരുത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ജോലി നഷ്ടപെടുന്ന പ്രവാസികള്‍ക്കു ആറു മാസത്തെ ശമ്പളം എന്ന പൊള്ളയായ വാഗ്ദാനം നല്‍കിയ മുഖ്യമന്ത്രി ഈ ദുരന്ത സമയത്ത് പ്രവാസികളെ ദ്രോഹിക്കുന്ന നടപടികള്‍ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്.
മനാമ:കേരളം നേരിട്ട രണ്ട് പ്രളയ ദുരന്ത സമയത്തും മറ്റു പ്രയാസ ഘട്ടങ്ങളിലും കേരളത്തിന് താങ്ങായും തണലായും നിന്ന പ്രവാസികളെ ശത്രുക്കളായി കണ്ടു ഉപദ്രവിക്കുന്ന നടപടി മുഖ്യമന്ത്രി അവസാനിപ്പിക്കണം. ജോലി നഷ്ടപെടുന്ന പ്രവാസികള്‍ക്കു ആറു മാസത്തെ ശമ്പളം എന്ന പൊള്ളയായ വാഗ്ദാനം നല്‍കിയ മുഖ്യമന്ത്രി ഈ ദുരന്ത സമയത്ത് പ്രവാസികളെ ദ്രോഹിക്കുന്ന നടപടികള്‍ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്. ജോലി നഷ്ടപ്പെട്ടു സാമൂഹിക സംഘടനകള്‍ നല്‍കുന്ന ഭക്ഷണ കിറ്റുകളെ ആശ്രയിച്ച് ജീവിതം മുന്നോട്ട് നീക്കിയ ആളുകളാണ് കടം വാങ്ങിയും മറ്റുള്ളവര്‍ നല്‍കുന്ന ചെറിയ സാമ്പത്തിക സഹായങ്ങള്‍ സ്വീകരിച്ചും ഒരു തരത്തില്‍ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് ഉള്ള പണം കണ്ടെത്തി നാട്ടിലേക്ക് വരുന്നത്. അവര്‍ ഇനിയും സ്വന്തം ചിലവില്‍ കൊവിഡ് ടെസ്റ്റ് കൂടി നടത്തണം എന്നത് ദുരിതം പേറുന്ന പ്രവാസികള്‍ക്ക് ഉള്ള മുഖ്യമന്ത്രിയുടെ കരുതി കൂട്ടി ഉള്ള ഇരുട്ടടി ആയാണ് മനസ്സിലാകുന്നത്. ഈ ദുരന്ത സമയത്ത് ഒരു ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കുന്ന പണി മുഖ്യ മന്ത്രി നിര്‍ത്തണം എന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബഹ്‌റെയ്ന്‍ കേരള സ്‌റ്റേറ്റ് പ്രസിഡന്റ് അലിഅക്ബറും ജനറല്‍ സെക്രട്ടറി റഫീഖ് അബ്ബാസും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.