മാള സ്വദേശി ഷാര്‍ജയില്‍ മരിച്ചു
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
തൃശൂര്‍: മാള സ്വദേശി ഷാര്‍ജയില്‍ മരിച്ചു. കൊമ്പത്ത്കടവ് സ്‌കൂളിന്റെ സമീപം താമസിക്കുന്ന മേക്കാട്ടുപറമ്പില്‍ ആന്റു (53)ആണ് ഷാര്‍ജയില്‍ മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. നാട്ടില്‍ വരാനിരിക്കെയാണ് അന്ത്യം. ഭാര്യ: ഗാനി. മക്കള്‍: അനീമ, അല്‍ന.